‘സാഗർ ഏലിയാസ് ജാക്കി’ ‘ഇരുപതാം നൂറ്റാണ്ടി’ലെ മരണമാസ് കള്ളക്കടത്തുകാർ പിറവിയെടുത്തിട്ട് ഇന്നേക്ക് 33 വർഷം

May 14, 2020
mohanlal

‘സാഗർ ഏലിയാസ് ജാക്കി’ മലയാളി പ്രേക്ഷകർ വർഷങ്ങൾക്കു മുൻപേ ഹൃദയത്തിലേറ്റിയ മോഹൻലാൽ കഥാപാത്രം…കെ മധുവിന്റെ സംവിധാനത്തിൽ 1987 ൽ പിറവിയെടുത്ത ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന് ഇന്നേക്ക് 33 വയസ്.

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരാണ് മോഹൻലാലും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവ തന്നെയായിരുന്നു. അതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’.

നടനവിസ്‌മയം മോഹൻലാലിനൊപ്പം സുരേഷ് ഗോപി, ശ്രീനാഥ്‌, അംബിക, ഉർവശി, ജഗതി ശ്രീകുമാർ, അടൂർ ഭാസി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ അഭിനയിച്ച ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത് മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവം.

Read also: കാഴ്ചക്കാരുടെ മനം കവർന്ന് ഒരു അപൂർവ സൗഹൃദം; പശുക്കിടാവിനൊപ്പം കളിച്ചുരസിച്ച് കുഞ്ഞാവ; വൈറൽ വീഡിയോ

മലയാളത്തിലെ മരണമാസ് കള്ളക്കടത്തുകാരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഹൃദയത്തിലേറ്റിയിട്ട് ഇന്നേക്ക് 33 വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്നലെ കണ്ടുമറന്ന സിനിമ പോലെ ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കിയും ശേഖരൻ കുട്ടിയും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടുന്നു.

Story Highlights: 33 years of malayalam film irupatham noottand