ലോക്ക് ഡൗൺ കാലത്തെ പിറന്നാൾ; പ്രിയപ്പെട്ടവർക്കൊപ്പം മധുരം നുകർന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം, വീഡിയോ

May 26, 2020
rahman

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റഹ്‌മാൻ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന റഹ്മാൻ തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു..കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച താരത്തിന്ചലച്ചിത്ര താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വളരെ ലളിതമായാണ് താരം പിറന്നാൾ ആഘോഷിച്ചത്.

1967 മെയ് 23 ന് അറബിനാട്ടിൽ ജനിച്ച റഹ്മാൻ മലപ്പുറം, നിലമ്പൂർ സ്വദേശിയാണ്. ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ സജീവ സാന്നിധ്യമാണ്. കൂടെവിടെയിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. 

Read also: കടപ്പുറത്ത് വിശ്രമിക്കുന്ന മുതലകളും പശുക്കളും; മണൽത്തരികളിൽ ഒരുക്കിയത് അത്ഭുത കാഴ്ചകൾ

എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചുവടുമാറിയതോടെ മലയാളത്തിൽ ഇടവേള വന്നു. നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തുകഴിഞ്ഞു. ‘രവി പുത്തൂരാനി’ലൂടെ മലയാളി ഹൃദയത്തിൽ ഇടംനേടിയ ഗ്ലാമർ പയ്യൻ ഇന്ന് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ്.

Story Highlights: Rahman birthday celebration