അച്ഛന് കരൾ പങ്കിട്ട് നൽകി മകൻ- യുവസംവിധായകന് പ്രശംസാ പ്രവാഹം
രക്തബന്ധങ്ങളിൽ പോലും ആത്മാർത്ഥത കാണാൻ സാധിക്കാത്ത ഒരു സമൂഹത്തിൽ അച്ഛനായി കരൾ പകുത്തുനൽകി മാതൃകയാകുകയാണ് ഒരു മകൻ. യുവ സംവിധായകൻ അധിൻ ഒല്ലൂരാണ് പിതാവിനായി കരൾ പങ്കിട്ടത്. അധിൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
അഭിമാനമല്ല..ഭാഗ്യമാണ്,കടമയാണ് എന്ന് തുടങ്ങുന്ന കുറിപ്പ് അച്ഛന് ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് അധിൻ പങ്കുവെച്ചത്. ‘ഈ വാർത്ത നിങ്ങളെ അറിയിക്കാനുള്ള സമയം ഇതാണ്. എനിക്ക് എന്റെ അച്ഛന് കരൾ കൊടുക്കാനുള്ള ഭാഗ്യം ലഭിച്ചു. മെയ് 18നായിരുന്നു ശസ്ത്രക്രിയ. ഞങ്ങള്‍ രണ്ടാളും സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാർജാകും, വൈകാതെ അച്ഛനും. ഞങ്ങൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ടവർക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി’. അധിൻ പറയുന്നു.
ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് അധിൻ. പോസ്റ്റർ ഡിസൈനിങ്ങിലും കഴിവുതെളിയിച്ച അധിൻ, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘പെണ്ണന്വേഷണം’. കൊവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്.
Story highlights-director adhin ollur saves fathers life