‘ചിരിയാണ് സാറേ, ഇവന്റെ മെയിൻ’- അമ്മയുടെ പാട്ടിനൊപ്പം ചിരിച്ചു മയക്കി ഒരു കുറുമ്പൻ- രസകരമായ വീഡിയോ
കുട്ടികളുടെ നിഷ്കളങ്കത നിറഞ്ഞ കളിയും ചിരിയും കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. വീട്ടിലൊരു കുഞ്ഞുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല. അത്രക്ക് രസകരമാണ് കുഞ്ഞുങ്ങൾക്കൊപ്പമുള്ള നിമിഷങ്ങൾ. ഇത്തിരി കുറുമ്പും കുസൃതിയുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ നിരവധി കുട്ടികൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ചിരികൊണ്ട് മയക്കുകയാണ് ഒരു കൊച്ചു മിടുക്കൻ.
പട്ടാമ്പി സ്വദേശികളായ നിധീഷിന്റെയും ശരണ്യ ശർമ്മയുടെയും മകനാണ് ഈ ചിരിക്കുടുക്ക. രാമുണ്ണി എന്ന് വിളിക്കുന്ന ഈ കുറുമ്പൻ അമ്മയുടെ പാട്ടിനൊപ്പം ചിരിച്ച് മറിയുകയാണ്. സംസ്കൃത ശ്ലോകമായ ശ്രീകൃഷ്ണവിലാസ കാവ്യം, അമ്മയായ ശരണ്യ കുഞ്ഞിനേയുമെടുത്തുകൊണ്ട് പാടുകയാണ്. അമ്മയുടെ ഒക്കത്തിരിക്കുന്ന കുറുമ്പന് ചിരിയടക്കാൻ പറ്റുന്നില്ല. കുഞ്ഞിന്റെ ചിരി കാരണം അമ്മയ്ക്കും ചിരി നിർത്താൻ സാധിക്കുന്നില്ല.
പലതവണ ശ്രമിച്ചിട്ടും പാട്ട് മുഴുവനാക്കാൻ ഈ ചിരിക്കുടുക്ക അമ്മയെ അനുവദിച്ചില്ല. വളരെ രസകരമാണ് അമ്മയുടെയും മകന്റെയും മനസ് നിറയ്ക്കുന്ന ചിരി കാണാൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവരുടെ ചിരിയാണ്.
Story highlights-adorable video of baby laughing