ജോലിക്കിടയിൽ അമ്പരപ്പിക്കുന്ന ചുവടുകളുമായി ഒരു ചെറുപ്പക്കാരൻ; ഋത്വിക് റോഷന്റെ ശ്രദ്ധ ക്ഷണിച്ച് ആയിരങ്ങൾ പങ്കുവെച്ച വീഡിയോ

May 25, 2020

നൃത്തചുവടുകളിൽ അസാമാന്യ വൈഭവമുള്ള ബോളിവുഡ് നടനാണ് ഋത്വിക് റോഷൻ. അധികമാരും അറിയപ്പെടാത്ത, നൃത്തത്തിൽ കഴിവ് തെളിയിച്ച കലാകാരന്മാരെ ഋത്വിക് റോഷൻ പിന്തുണയ്ക്കാറുമുണ്ട്. ഇപ്പോൾ ഒരു കഴിവുറ്റ കലാകാരനറെ വീഡിയോ ഋത്വിക് റോഷന്റെ ശ്രദ്ധയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളിലാണ് ട്വിറ്റർ ഉപഭോക്താക്കൾ.

അർമാൻ റാത്തോഡ് എന്ന ടിക് ടോക്ക് അക്കൗണ്ടിൽ, അസാമാന്യ ചടുലതയോടെ നൃത്തം ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോകൾ നിരന്തരം എത്തിയതോടെ ആളുകൾ അത് ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു.

ബോളിവുഡിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്കാണ് ഈ ചെറുപ്പക്കാരൻ നൃത്തം ചെയ്യുന്നത്. ഋത്വിക് റോഷന്റെയും മാധുരി ദീക്ഷിത്തിന്റെയും പ്രസിദ്ധമായ ഗാനങ്ങളും ഈ കൂട്ടത്തിലുണ്ട്. ഇദ്ദേഹത്തിൻെറ കഴിവ് ശ്രദ്ധിക്കപെട്ടതോടെ എങ്ങനെയും ഈ വീഡിയോകൾ ഋത്വിക് റോഷനിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ.

Read More: നൂറുകണക്കിന് ചെമ്മരിയാടുകളെ നിയന്ത്രിച്ച് ഒരു റോബോട്ട് നായ; അനുസരണയോടെ ആട്ടിൻപറ്റം- വീഡിയോ

ധാരാളംപേർ, ഋത്വിക് റോഷനെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മാധുരി ദീക്ഷിത്, വരുൺ ധവാൻ, കരൺ ജോഹർ, രവീണ ടണ്ടൻ തുടങ്ങി ഒട്ടനവധി താരങ്ങളെയും ടാഗ് ചെയ്തിരിക്കുന്നു. ജോലികൾക്ക് ശേഷമുള്ള ഇടവേളകളിലാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. ഒരു പ്രൊഫഷണൽ നർത്തകനാണ് ഇദ്ദേഹം.

Story highlights-An amazing dance performance by a TikToker