‘അവതാര്‍ 2’: ശ്രദ്ധനേടി ലൊക്കേഷന്‍ ചിത്രങ്ങള്‍

May 13, 2020
Avatar 2 location Stills

വെള്ളിത്തിരയില്‍ വിസ്മയക്കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. അവതാര്‍ 2 വിന്റെ പ്രഖ്യാപനവലും പ്രേക്ഷകര്‍ ആകാംക്ഷയോടെ ഏറ്റെടുത്തു. പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് അവതാര്‍ 2-ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍. വെള്ളത്തിനടിയിലാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 2009-ലാണ് ജെയിംസ് കാമറൂണ്‍ അവതാര്‍ വെള്ളിത്തിരയിലെത്തിച്ചത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രം വമ്പന്‍ വിജയമായിരുന്നു.

Read more: ഭീമന്‍ പരുന്തിന്റെ കണ്ണുചിമ്മല്‍ ഇങ്ങനെ: ശ്രദ്ധേയമായി അപൂര്‍വ്വ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍

സെറ്റിനു പുറമെ ന്യൂസിലന്‍ഡിലും അവതര്‍ 2-ന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കും. ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമുടെ നിര്‍മാണം. 2012-ലാണ് കാമറൂണ്‍ അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

Story Highlights: Avatar 2 location Stills