കൊവിഡ്ക്കാലത്തേക്ക് ബസ് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ ധാരണ

May 13, 2020
Kerala High court stays bus charge hike order

സംസ്ഥാനത്ത് പൊതുഗതാഗതം പുനഃരാരംഭിയ്ക്കുമ്പോള്‍ ബസ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാകും. കൊവിഡ് കാലത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന് ബസ് ഉടമകള്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം ന്യായമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായത്.

അതേസമയം കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പരമാവധി 25 പേര്‍ക്കാണ് ഒരു ബസില്‍ യാത്ര ചെയ്യാന്‍ അനുവാദം നല്‍കുക. യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കും. നിയന്ത്രണങ്ങളുടെ അടസ്ഥാനത്തിലായിരിക്കും ബസ് യാത്ര അനുവദിക്കുക.

Read more: ഭീമന്‍ പരുന്തിന്റെ കണ്ണുചിമ്മല്‍ ഇങ്ങനെ: ശ്രദ്ധേയമായി അപൂര്‍വ്വ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍

എന്നാല്‍ കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണം തുടരുന്ന കാലത്തേക്ക് മാത്രമായിരിക്കും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക.

Story Highlights: Bus fare hike temporary