ആത്മനിർഭർ അഭിയാൻ: 15 ഇന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

nirmala seetharaman

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ.

സ്വയം പര്യാപ്ത ഇന്ത്യയുടെ നിര്‍മാണത്തിന് ലക്ഷ്യം വെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് പതിനഞ്ച് വ്യത്യസ്ത മേഖലകള്‍ക്കായി അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ചെറുകിട വ്യവസായങ്ങൾക്ക് ഈടില്ലാ വായ്പ ചെറുകിട മേഖലയ്ക്ക് മൂന്നുലക്ഷം കോടി. ഇത് ഒക്‌ടോബർ 31 വരെ ലഭ്യമാകും.

ലാഭകരമായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് സഹായം നൽകുമെന്നും, ഫണ്ട് ഓഫ് ഫണ്ടായി 50000 കോടി നൽകുമെന്നും ധനമന്ത്രി അറിയിച്ചു.

100 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് 25 കോടി വരെ വായ്പ ലഭ്യമാകും. 45 ലക്ഷം യൂണിറ്റുകൾക്ക് വ്യവസായം തുടങ്ങാൻ സാഹചര്യമൊരുക്കും.

പാവപ്പെട്ടവരോടും കുടിയേറ്റ തൊഴിലാളികളോടും ഭിന്നശേഷിക്കാരോടും നമുക്ക് ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രിയുടെ വീക്ഷണം ഇന്ത്യയെ സ്വാശ്രയത്വത്തിൽ എത്തിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Story Highlights: atmanirbhar abhiyan central finance minister