സംസ്ഥാനത്ത് മേയ് മൂന്നിന് ശേഷവും പൊതുഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല- ചീഫ് സെക്രട്ടറി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതത്തിന് തൽക്കാലം ഇളവ് നൽകില്ല എന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിലവിൽ രണ്ടു ജില്ലകൾ കേന്ദ്ര നിർദേശപ്രകാരം റെഡ് സോണിലും, പത്ത് ജില്ലകൾ ഓറഞ്ച് സോണിലും രണ്ടു ജില്ലകൾ മാത്രം ഗ്രീൻ സോണിലുമാണ്.
ഗ്രീൻ സോണിൽ മാത്രം മെയ് മൂന്നിന് ശേഷം കേന്ദ്രനിർദേശം അനുസരിച്ചുള്ള ഇളവുകൾ ലഭിക്കുമെങ്കിലും പൊതുഗതാഗതത്തിൽ ഇളവുകൾ ഉണ്ടാകില്ല.
” മെയ് മൂന്നിന് ശേഷമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര നിർദേശ പ്രകാരമായിരിക്കും. എന്നാൽ പൊതുഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല. സംസ്ഥാനങ്ങൾക്ക് മാത്രമായി അളവുകളിൽ തീരുമാനമെടുക്കാനാകില്ല. നിയന്ത്രണം കൂട്ടാം, എന്നാൽ കുറയ്ക്കാൻ സാധിക്കില്ല” ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.
നിലവിൽ രണ്ടാം ഘട്ട ലോക്ക് ഡൗൺ മെയ് മൂന്നിനാണ് അവസാനിക്കുന്നത്. പക്ഷെ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ലോക്ക് ഡൗൺ തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.