ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 6566 പുതിയ കൊവിഡ് കേസുകള്‍; മരണം 4500 കടന്നു
മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ തുടരുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6566 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 194 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 4531 ആയി.
1,58,333 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. 86110 പേര് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 67691 പേര് രോഗമുക്തി നേടി. മഹാരാഷ്ട്രിയിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലും സ്ഥിതി രൂക്ഷമാണ്.
Read more: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു; മരണം കവര്‍ന്നത് മൂന്നരലക്ഷത്തിലധികം ജീവനുകള്‍
ഇതിന് പുറമെ രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരളം, ജാര്‍ഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തമിഴ്നാട്ടില്‍ 817 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 18,545 ആയി ഉയര്‍ന്നു. 133 പേരാണ് തമിഴ്നാട്ടില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. 15205 പേര്‍ക്ക് ഗുജറാത്തിലും ഇതുവരെ രോഗം സ്ഥിരീകരിച്ചു.
Story highlights: Covid 19 India latest Updates