സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകൾ ഇല്ല- ഒരാൾക്ക് രോഗമുക്തി
May 3, 2020

കേരളത്തിന് ഇന്നും ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് രോഗ ബാധയില്ല. അതേസമയം, ഒരാളാണ് ഇന്ന് രോഗവിമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.
401 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗവിമുക്തരായത്. 95 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേർ നിരീക്ഷണത്തിലുണ്ട്.
21332 പേർ വീടുകളിലും 388 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 63 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
HIGHLIGHTS- Covid 19 kerala updates