സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി
May 9, 2020
സംസ്ഥാനത്ത് ഇന്ന് രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ രോഗ മുക്തി നേടി. ഇടുക്കിയിൽ ചികിത്സയിലിരുന്നയാളാണ് രോഗമുക്തനായത്. ഇതോടെ കേരളത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി.
സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 23,930 പേർ നിരീക്ഷത്തിലുണ്ട്. ഇതിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.
Read more;കൊവിഡ്ക്കാലത്ത് 4000 പേര്‍ക്കുകൂടി സഹായമെത്തിച്ച് സച്ചിന് തെന്‍ഡുല്‍ക്കര്‍
ഇന്ന് മാത്രം 123 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 36,648 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 36,602 എണ്ണം നെഗറ്റീവാണെന്നാണ് റിപ്പോർട്ട്.
Story highlights- c m pinarayi vijayan press meet, covid 19 kerala