കൊവിഡ്ക്കാലത്ത് 4000 പേര്‍ക്കുകൂടി സഹായമെത്തിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

May 9, 2020
Sachin Tendulkar provides financial aid to 4000 people Mumbai

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീണ്ടും സഹായഹസ്തവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ദിവസ വേതനക്കാരും കുട്ടികളും ഉള്‍പ്പെടെ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന 4000 പേര്‍ക്കാണ് താരത്തിന്‍റെ സഹായം. എച്ച്‌ഐ5 യൂത്ത് ഫൗണ്ടേഷനിലൂടെയാണ് സച്ചിന്‍ സഹായമെത്തിച്ചത്.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍പും താരം നിരവധിപ്പേര്‍ക്ക് സഹായം നല്‍കിയിരുന്നു. കഴിഞ്ഞ മാസം കൊവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷ്യ-ധാന്യങ്ങള്‍ എത്തിക്കുന്നതില്‍ സച്ചിന്‍ പങ്കാളിയായിരുന്നു.

Read more: പെണ്‍കുട്ടിയ്ക്ക് ഒപ്പം വീട്ടിനുള്ളില്‍ ഹൈഡ് ആന്‍സ് സീക്ക് (സാറ്റ്) കളിക്കുന്ന വളര്‍ത്തു നായ: വൈറല്‍ വീഡിയോ

ഇതിനെല്ലാം പുറമെ, കൊറോണ വൈറസ് വ്യാപനത്തിന് എതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയും താരം സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേയ്ക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുമാണ് താരം സംഭാവന നല്‍കിയത്.

Story Highlights: Sachin Tendulkar provides financial aid to 4000 people Mumbai