പെണ്‍കുട്ടിയ്ക്ക് ഒപ്പം വീട്ടിനുള്ളില്‍ ഹൈഡ് ആന്‍സ് സീക്ക് (സാറ്റ്) കളിക്കുന്ന വളര്‍ത്തു നായ: വൈറല്‍ വീഡിയോ

May 9, 2020
Dog plays hide and seek

മനുഷ്യരെപ്പോലെ തന്നെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമാകാറുണ്ട് നായകളും. ഉടമകളോട് സ്‌നേഹവും വിശ്വസ്തതയുമുള്ള നായകളുടെ വീഡിയോകള്‍ ഏറ്റെടുക്കുന്നവരും നിരവധിയാണ്. ചിലപ്പോഴൊക്കം പ്രായോഗിക ബുദ്ധിയുടെ കാര്യത്തിലും മനുഷ്യരെ ആശ്ചര്യപ്പെടുത്താറുണ്ട് നായകള്‍.

Read more: കെ എസ് ചിത്രയ്ക്ക് ഒപ്പം പലയിടങ്ങളില്‍ ഇരുന്ന് അവരും പാടി; ഡയലോഗുമായി സുരേഷ് ഗോപിയും: മനോഹരം ഈ ഗാനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു വളര്‍ത്തുനായയുടെ വീഡിയോ ആണ്. കൊച്ചു പെണ്‍കുട്ടിയ്ക്ക് ഒപ്പം ഹൈഡ് ആന്‍ഡ് സീക്ക് (സാറ്റ്) കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നായയുടെ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീടുകളില്‍ തന്നെയാണ് കിട്ടികളില്‍ അധികവും സമയം ചെലവഴിക്കുന്നത്. എന്തായാലും ഈ മിടുക്കി തന്റെ വിരസത മാറ്റാന്‍ നായയ്‌ക്കൊപ്പമാണ് സാറ്റ് കളിയ്ക്കുന്നത്. മോങ്കി എന്നാണ് ഈ നായയുടെ പേര്.

“നമുക്ക് സാറ്റ് കളിയ്ക്കാം എന്നും നീ ആദ്യം എണ്ണിത്തുടങ്ങ്” എന്നൊക്കെ പെണ്‍കുട്ടി നായയോട് പറയുന്നുണ്ട്. ഇത് കേട്ടതും നായ ഒരിടത്ത് പോയി കണ്ണടച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടി സിഗ്നല്‍ കൊടുക്കുമ്പോള്‍ നായ കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു രസകരമായ ഈ വീഡയോ.

Story Highlight: Dog plays hide and seek viral video