വെറും 2.88 സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്ത് യുവാവ്- റെക്കോർഡ് നേട്ടം

May 4, 2024

വ്യത്യസ്തമായ കഴിവുകൾകൊണ്ട് നേട്ടങ്ങൾ കൈവരിക്കുന്ന നിരവധി ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. ഇപ്പോഴിതാ, അത്തരത്തിൽ റെക്കോർഡ് നേട്ടത്തിലൂടെ അമ്പരപ്പിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. വെറും 2.88 സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്താണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഹൈദ്രാബാദിൽ നിന്നുള്ള എസ് കെ അഷ്‌റഫ് ആണ് ഇംഗ്ലീഷ് അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്ത് ഏറ്റവും വേഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു.

അഷ്‌റഫ് ഈ ഗംഭീര റെക്കോർഡ് സൃഷ്‌ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽവൈറലായി മാറിയിരിക്കുകയാണ്. അതിൽ കമ്പ്യൂട്ടറിൽ അക്ഷരമാല പിന്നോട്ട് ടൈപ്പ് ചെയ്യുന്നതായി കാണാം. ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റാഗ്രാമിൽ ഈ വിഡിയോ പങ്കുവെച്ചു. ഒരു ഡെസ്‌ക്‌ടോപ്പ് സ്‌ക്രീനിൽ കണ്ണിമവെട്ടുന്ന സമയത്ത് അദ്ദേഹം പുറകോട്ട് എഴുതി പൂർത്തിയാക്കുന്നു.

തെലങ്കാന സംസ്ഥാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ അഷ്‌റഫ് ഫെബ്രുവരി 5 ന് ‘അക്ഷരമാല പിന്നോട്ട് ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം’ എന്ന ടൈറ്റിലിനായി ശ്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read also: പരിക്കേറ്റു; ഔഷധസസ്യമുപയോഗിച്ച് സ്വയം മുറിവ് ഉണക്കി ഒറാങ്ങുട്ടാൻ

ഇത് അഷ്‌റഫിൻ്റെ ആദ്യ ലോക റെക്കോർഡല്ല. മുമ്പ്, ‘അക്ഷരമാല ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം’ എന്ന ടൈറ്റിൽ നേടി അദ്ദേഹം അഭിമാനകരമായ പട്ടികയിൽ ഇടം നേടിയിരുന്നു.

Story highlights- man sets Guinness World Record for typing alphabet backwards