പരിക്കേറ്റു; ഔഷധസസ്യമുപയോഗിച്ച് സ്വയം മുറിവ് ഉണക്കി ഒറാങ്ങുട്ടാൻ

May 3, 2024

വളരെയധികം ബുദ്ധിയുള്ളവയാണ് ഒറാങ്ങുട്ടാനുകൾ. സങ്കീർണ്ണമായ പസിലുകളൊക്കെ മനുഷ്യനെപ്പോലെ അവ പരിഹരിക്കാറുണ്ട്. മാത്രമല്ല, ഉപകരണങ്ങൾ മനുഷ്യനെ പോലെ ഉപയോഗിക്കാനും അവയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ പല പഠനങ്ങളിലും ഇവ മനുഷ്യനുമായി വളരെയധികം അടുത്തുനിൽക്കുന്നവയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, അത്ഭുതപ്പെടുത്തുന്ന ഒരു പ്രവർത്തിയിലൂടെ വീണ്ടും അവ അമ്പരിപ്പിക്കുകയാണ്.

ഇൻഡോനേഷ്യയിലെ ഒരു ഒറാങ്ങുട്ടാൻ ഔഷധഗുണമുള്ള ഉഷ്ണമേഖലാ സസ്യം ഉപയോഗിച്ച് സ്വയം മുറിവ് ചികിത്സിച്ചിരിക്കുകയാണ്- ചില മൃഗങ്ങൾ കാട്ടിൽ കണ്ടെത്തിയ പ്രതിവിധികൾ ഉപയോഗിച്ച് സ്വന്തം രോഗങ്ങളെ ശമിപ്പിക്കാൻ ശ്രമിക്കുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്.

തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള ആളുകൾ വേദനയ്ക്കും വീക്കത്തിനും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യത്തിൻ്റെ ഇലകൾ പറിച്ചെടുത്ത് ഒറാങ്ങുട്ടാൻ ചവച്ചരച്ച് കഴിക്കുന്നത് ശാസ്ത്രജ്ഞർ കണ്ടു. പ്രായപൂർത്തിയായ ഒറാങ്ങുട്ടാൻ തൻ്റെ വിരലുകൾ ഉപയോഗിച്ച് വലത് കവിളിലെ മുറിവിൽ ചെടിയുടെ നീര് പുരട്ടി. അതിനുശേഷം, തുറന്ന നിലയിലുള്ള മുറിവ് ഒരു താൽക്കാലിക ബാൻഡേജ് പോലെ മറയ്ക്കാൻ ചതച്ച ചെടി അമർത്തിവെച്ചു.

Read also: ജയറാമിന്റെ മകൾ മാളവികയ്ക്ക് മാംഗല്യം; ശ്രദ്ധനേടി ചിത്രങ്ങൾ

ഇതാദ്യമായാണ് ഒരു വന്യമൃഗം മുറിവിൽ നേരിട്ട് ഔഷധ സസ്യം പ്രയോഗിക്കുന്നത് ആദ്യമായാണ് ലോകം അറിയുന്നത്. വംശനാശഭീഷണി നേരിടുന്ന 150 ഓളം സുമാത്രൻ ഒറാങ്ങുട്ടാനുകളുടെ ആവാസ കേന്ദ്രമായ പീറ്റ് ചതുപ്പ് വനമേഖലയിലെ ഒറാങ്ങുട്ടാനുകൾ ഇന്തോനേഷ്യയിൽ അകർ കുനിംഗ് എന്നറിയപ്പെടുന്ന ഈ ചെടി അപൂർവ്വമായി മാത്രമേ ഭക്ഷിക്കാറുള്ളൂ.

Story highlights- Orangutan seen treating wound with medicinal plant