രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
രാജ്യത്ത് കൊറോണ വൈറസ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. ദിനംപ്രതി കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം 7964 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 265 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,73,763 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 86422 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 4971 പേര്‍ക്ക് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങേണ്ടിവന്നു.
Read more: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
അതേസമയം രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവര്‍ പകരുന്ന പ്രതീക്ഷയും ചെറുതല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,264 പേര് രോഗ മുക്തരായി. ഇതോടെ ഇതുവരെ കൊവിഡ് മോചിതരായവരുടെ എണ്ണം രാജ്യത്ത് 82,369 ആയി ഉയര്‍ന്നു. അതായത് 43 ശതമാനം കടന്നു രോഗത്തില്‍ നിന്നും മുക്തരാകുന്നവരുടെ എണ്ണം.
Story highlights: Covid 19 positive cases increasing in India