78,000 കടന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍
നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. മാസങ്ങളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും രോഗബാധിതരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3722 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,000 പിന്നിട്ടു. ഇതുവരെ 78,003 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
134 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് രോഗം മൂലം മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 2549 ആയി ഉയര്‍ന്നു. നിലവില്‍ 49,219 പേര് വിവിധ ആശുപത്രകളില്‍ ചികിത്സയിലാണ്.
Read more: ഭീമന് പരുന്തിന്റെ കണ്ണുചിമ്മല്‍ ഇങ്ങനെ: ശ്രദ്ധേയമായി അപൂര്‍വ്വ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍
അതേസമയം രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും പുരോഗതി ഉണ്ട്. 33 ശതമാനം പേര് രോഗമുക്താകുന്നുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,922 ആയി ഉയര്‍ന്നു. ആശങ്കയുണര്‍ത്തുന്നതാണ് ഈ കണക്കുകള്‍. മുംബൈ നഗരത്തില്‍ മാത്രം 15,000-ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Story highlights: Covid 19 positive cases India updates