ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ വൈറസ് വ്യാപനം. ലോകത്ത് 60 ലക്ഷം കടന്നു കൊവിഡ് ബാധിതരുടെ എണ്ണം. യുഎസില്‍ മാത്രം 17,93,530 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,04,542 മരണങ്ങളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രസീലിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്നലെമാത്രം ആയിരത്തോളം പേര് യുഎസിലും ബ്രസീലിലും മരണപ്പെട്ടു. 3,66,809 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ഇന്നലെ മാത്രം ലോകത്ത് 1,25,511 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read more: മനം നിറച്ചൊരു ഊഞ്ഞാലാട്ടം; മുത്തശ്ശിയുടെ നിഷ്കളങ്കതയെ പ്രശംസിച്ച് സോഷ്യല്‍മീഡിയ: വൈറല്‍ വീഡിയോ
എണ്ണായിരത്തില്‍ അധികം കൊവിഡ് പൊസിറ്റീവ് കേസുകളാണ് റഷ്യയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 3,87,623 പേര്‍ക്കാണ് ഇതുവരെ റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം രണ്ടായിരത്തില്‍ അധികം കൊവിഡ് കേസുകള്‍ ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2095 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.
Story highlights: Covid 19 worldwide updates today