രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62000 കടന്നു; മരണം 2109
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62000 കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 62939 പേർക്കാണ്. മരണം 2109 ആയി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തമിഴ്നാട് എന്നിവടങ്ങളിലാണ് പോസിറ്റീവ് കേസുകൾ അധികവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിനിടെ 398 കേസുകൾ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8195 ആയി. 24 മണിക്കൂറിനിടെ 21 പേർ മരിച്ചു. ഇതിൽ 18 മരണവും അഹമ്മദാബാദിലാണ്. ആകെ മരണം 493 ആയി. തമിഴ്‌നാട്ടിൽ 7204 പേർക്ക് വൈറസ് ബാധ കണ്ടെത്തി. 47 പേർ മരിച്ചു. ഡൽഹിയിൽ 6923 പേർക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം കേരളത്തിൽ രോഗവ്യാപനം ഒരുപരിധിവരെ തടയാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 20 പേരാണ്. വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് 489 പേരാണ് ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടിയത്.