വയനാട്ടിൽ പുതിയ ഹോട്ട്സ്പോട്ട്; രോഗമുക്തമായ കാസർകോട് വീണ്ടും കൊവിഡ്
May 11, 2020

സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്സ്പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം സംസ്ഥാനത്ത് ആദ്യം ഏറെ ഭീതി വിതച്ച കാസർകോട് കഴിഞ്ഞ ദിവസം രോഗമുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും നാല് പോസിറ്റീവ് കേസുകൾ കൂടി ജില്ലയിൽ സ്ഥിരീകരിച്ചതോടെ കാസർകോട് വീണ്ടും രോഗബാധിത പ്രദേശമായി. മഹാരാഷ്ട്രയിൽ നിന്നും എത്തിയവർക്കാണ് കാസർകോട് രോഗം സ്ഥിരീകരിച്ചത്.
Read also: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 27 ആയി.
Story Highlights: covid updates kerala