നീല തിരമാലകള്‍ക്കിടയിലൂടെ നീന്തി ഡോള്‍ഫിനുകള്‍; അപൂര്‍വ പ്രതിഭാസത്തില്‍ അതിമനോഹരമായ കാഴ്ചാനുഭവം:വീഡിയോ
ഭംഗിയേറിയ നീലതിരമാലകള്ക്കൊണ്ട് അപൂര്‍വമായ ദൃശ്യാനുഭവം ഒരുക്കുകയാണ് തെക്കന്‍ കാലിഫോര്‍ണിയയിലെ കടല്‍. ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ഡൈനോഫ്ലാഗല്ലെറ്റ്സ് എന്ന ജീവികളാണ് ഈ പ്രകാശത്തിന് പിന്നില്‍. മാര്‍ച്ചുമുതല്‍ കാലിഫോര്‍ണിയയിലെ സമുദ്രത്തില്‍ സാന്നിധ്യമറിയിച്ചതാണ് ഈ സൂക്ഷമജീവികള്‍.
ബയോലൂമിനസെന്‍സ് പ്രതിഭാസത്തെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കാറുണ്ട്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് എന്നിവ പോലുള്ള സൂഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ഇതേ പ്രതിഭാസം തന്നെയാണ് ചെങ്കടലിന്റെ ചുവപ്പ് നിറത്തിനും കാരണം.
Read more: ഭീമന് പരുന്തിന്റെ കണ്ണുചിമ്മല്‍ ഇങ്ങനെ: ശ്രദ്ധേയമായി അപൂര്‍വ്വ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍
ചിലയിനം ജെല്ലി ഫിഷുകള്‍, ചില മത്സ്യങ്ങള്‍ എന്നിവയ്ക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും ഇണയെയും ഇരയെയുമൊക്കെ ആകര്‍ഷിക്കാനും സൂഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പ്രതിഭാസം നടക്കാറുണ്ട്. സാധാരണ കുറച്ച് ദിവസങ്ങളിലോ അല്ലെങ്കില്‍ ഒന്ന് രണ്ട് ആഴ്ചകളിലോ ഒക്കെയാണ് ഈ പ്രതിഭാസം കണ്ടുവരിക. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിഭാസം ഒരു പതിറ്റാണ്ടിനുള്ളിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം ഏറിയതാണ്. ബയോലൂമിനസെന്‍സ് പ്രതിഭാസത്തിനിടെ തിരമാലകള്‍ക്കിടയിലൂടെ നീന്തുന്ന ഡോള്‍ഫിനുകളുടെ വീഡിയോ വ്യത്യസ്തമായ ദൃശ്യാനുഭവമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിയ്ക്കുന്നത്.
Story highlights: Dazzling bio-luminescent waves California