സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു
May 13, 2020
കൊറോണ വൈറസിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. 47 പേർക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേർക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തു. അതേസമയം 432 പേർക്ക് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടെത്തി.
കൊല്ലം, പത്തനംതിട്ട , കാസർകോട്, കണ്ണൂർ ജില്ലകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താത്തതാണ് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകാൻ കാരണം.
Read also: മണലിൽ അപൂർവ ശില്പങ്ങൾ തീർക്കുന്ന ഇടിമിന്നലുകൾ; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ
അതേസമയം ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും, വീടും പരിസരവും ശുചിയായി സൂക്ഷിക്കാനും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
Story Highlights: dengue fever reported in kerala