ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

May 11, 2020
MANMOHAN

രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് നെഞ്ചു വേദനയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി 8.45 ന് കാര്‍ഡിയോ തെറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.

Read more: രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 2206 കൊവിഡ് മരണങ്ങള്‍

ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാന മന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍സിങ്. സാമ്പത്തിക ശാസ്ത്രരംഗത്തും രാജ്യന്തര തലത്തില്‍ ശ്രദ്ധേയനാണ് അദ്ദേഹം.

Story Highlights: Former pm dr manmohan singh admitted to delhi aiims updates