പാവം പൂച്ച, നായ ബ്ലാക്ക് ബെൽറ്റാണെന്ന് അറിഞ്ഞില്ല-കയ്യടി നേടി ഒരു ആക്ഷൻ ഹീറോ നായ – വീഡിയോ
										
										
										
											May 1, 2020										
									
								
								മനുഷ്യനേക്കാൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത് മൃഗങ്ങളാണ് . വളരെ രസകരവും കൗതുകം നിറഞ്ഞതുമായ നിമിഷങ്ങളാണ് മൃഗങ്ങൾ സമ്മാനിക്കുന്നത്. ചിന്ത ശേഷിയില്ല എന്നൊക്കെ പറഞ്ഞാലും മനുഷ്യനേക്കാൾ ബുദ്ധിയും ബോധവും പലപ്പോഴും മൃഗങ്ങൾ പ്രകടിപ്പിക്കാറുണ്ട്. സ്നേഹം കൊണ്ടും കുസൃതികൊണ്ടും തരംഗമായ മൃഗങ്ങളുണ്ട്.
എന്നാൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ആക്ഷൻ ഹീറോ ആണ്. കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ളവർ പോലും മാറിനിൽക്കുന്ന ആക്ഷനാണ് ഒരു നായ കാഴ്ചവയ്ക്കുന്നത്.
വെറുതെ ഇരിക്കുന്ന നായയെ വെറുതെ അങ്ങോട്ട് കേറി ഉപദ്രവിക്കുകയാണ് ഒരു പൂച്ച. കുറച്ച് നേരം അനങ്ങാതെയിരുന്ന നായ പെട്ടെന്നാണ് ചാടിയെണീറ്റ് വട്ടത്തിൽ കറങ്ങി പറന്നടിക്കുന്നത്. വളരെ രസകരമാണ് ഈ വീഡിയോ.






