പാർക്കിലെ കളിവണ്ടിയിൽ കയറാനും ഇറങ്ങാനും കൂട്ടുകാരനെ സഹായിച്ച് ഭീമൻ പാണ്ട- ചിരി വീഡിയോ
കരടി കുടുംബത്തിലെ അംഗമാണെങ്കിലും പാണ്ടകളോട് വലിയ കൗതുകമാണ് ആളുകൾക്ക്. ഓമനത്തം തോന്നുന്ന പാണ്ടകൾ പെരുമാറ്റത്തിലും കരടികളിൽ നിന്നും വളരെയധികം വിഭിന്നരാണ്. ചൈനയിലെ ഒരു പാണ്ട സംരക്ഷണ സങ്കേതത്തിൽ നിന്നുള്ള കാഴ്ച ആരെയും പൊട്ടിച്ചിരിപ്പിക്കും.
പൊതുവെ അലസനായ പാണ്ടകൾ എവിടെയെങ്കിലും ഇരുന്നാൽ അവിടെത്തന്നെ ഇരിക്കുകയും എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ ചെയ്യുകയാണ് പതിവ്. ഇവയ്ക്കായി ഒരു പാർക്കും കളിയ്ക്കാനുള്ള ഉപകാരണങ്ങളുമായി ഒരുക്കിയിട്ടുണ്ട്.
ഇങ്ങനെ ഒരുക്കിയ പാർക്കിൽ ഒരു കളിവണ്ടി പോലെയുള്ള ഉപകരണത്തിൽ ഇരുന്നു കറങ്ങുകയാണ് കുഞ്ഞൻ പാണ്ട. കൂടെയുള്ള മുതിർന്ന പാണ്ടയാണ് ഇതിലിരുത്തി കറക്കുന്നത്. ഒന്ന് രണ്ടുവട്ടം കറങ്ങാൻ സഹായിച്ചിട്ട് മറ്റൊരു ഉപകരണത്തിൽ മുതിർന്ന പാണ്ടയും കയറി.
അപ്പോഴാണ്, ചെറിയ പാണ്ടക്ക് വണ്ടിയിൽ നിന്നും ഇറങ്ങാൻ തോന്നിയത്. എത്ര ശ്രമിച്ചിട്ടും ഇറങ്ങാൻ പറ്റുന്നില്ല.ഒടുവിൽ മുതിർന്ന പാണ്ട കളി മതിയാക്കി വന്ന് ഇറങ്ങാൻ സഹായിക്കുകയാണ്. വളരെ രസകരമാണ് ഈ വീഡിയോ.
Read More: ‘ചിരിയാണ് സാറേ, ഇവന്റെ മെയിൻ’- അമ്മയുടെ പാട്ടിനൊപ്പം ചിരിച്ചു മയക്കി ഒരു കുറുമ്പൻ- രസകരമായ വീഡിയോ
കുറച്ച് കാലങ്ങൾക്ക് മുൻപ് വംശനാശ ഭീഷണി നേരിട്ടിരുന്ന ജീവിയായിരുന്നു ഭീമൻ പാണ്ട. കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന രൂപവും അലസതയാർന്ന ജീവിതവുമൊക്കെയായി കൗതുകമുണർത്തുന്ന പാണ്ടകളെ ആളുകൾക്കും ഇഷ്ടമാണ്. ചൈനയിലും മറ്റുമായി പാണ്ടകൾക്കായി പ്രത്യേക സങ്കേതമുണ്ട്. വംശനാശ ഭീഷണിയിൽ നിന്നും രക്ഷപ്പെടുത്തി ഇവയെ കാട്ടിലേക്ക് സ്വാതന്ത്രരാക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്.
Story highlights- giant panda’s helping hands towards baby panda