സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ജാഗ്രതാ നിർദേശം
May 22, 2020

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. തെക്കൻ ജില്ലകളിലാണ് വ്യാപക മഴയ്ക്ക് സാധ്യത. ഇതിനോടനുബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More:കുട്ടികൊമ്പന്മാരോട് മല്ലടിച്ച് ആഫ്രിക്കൻ പക്ഷി; കൗതുക വീഡിയോ
കനത്ത കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും നിർദേശമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദേശവുമുണ്ട്.
Story highlights-heavy rain lashes kerala