കുട്ടികൊമ്പന്മാരോട് മല്ലടിച്ച് ആഫ്രിക്കൻ പക്ഷി; കൗതുക വീഡിയോ

May 21, 2020
elephant

പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകൾക്കും ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുട്ടിക്കൊമ്പന്മാരോട് മല്ലടിക്കുന്ന ഒരു ഗ്രേ ക്രൗൺഡ് ക്രെയ്ൻ എന്ന വിഭാഗത്തിൽപ്പെടുന്ന പക്ഷിയാണ് സമൂഹമാധ്യമങ്ങളിൽ കൗതുകം നിറയ്ക്കുന്നത്.

സൗത്ത് ആഫ്രിക്കയിൽ നിന്നുള്ളതാണ് ഈ രസകരമായ ചിത്രങ്ങൾ. പൊതുവെ അക്രമാസക്തരാണ് ഗ്രേ ക്രൗൺഡ് ക്രെയ്ൻ വിഭാഗത്തിൽപ്പെടുന്ന പക്ഷികൾ. തങ്ങളുടെ വാസസ്ഥലത്തേക്ക് മറ്റ് മൃഗങ്ങളെ വരാൻ ഇവ അനുവദിക്കാറില്ല.

Read also: ‘ദൃശ്യം 2’ വരുന്നു- പിറന്നാൾ സർപ്രൈസ് പങ്കുവെച്ച് മോഹൻലാൽ

ഇപ്പോഴിതാ തങ്ങളുടെ വാസസ്ഥലത്തെത്തിയ ഒരു കൂട്ടം ആനകളെ തുരത്തിയോടിക്കാൻ ശ്രമിക്കുകയാണ് ഈ പക്ഷി. ഗ്രേ ക്രൗൺഡ് ക്രെയ്ൻ മുട്ടയിട്ട് അടയിരിക്കുന്ന മേഖലയിലേക്കാണ് കാട്ടാനക്കൂട്ടം ഭക്ഷണം തേടിയെത്തിയത്. അതിനാൽ കാട്ടാനക്കൂട്ടത്തിന് ചുറ്റും ചിറകുവിരിച്ച് നിൽക്കുകയാണ് ഈ പക്ഷി.

അതേസമയം ആന കാഴ്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കാറുള്ളത്. പക്ഷിക്കൂട്ടങ്ങള്‍ക്കൊപ്പം ഉല്ലസിച്ച് കളിക്കുന്ന ആനക്കുട്ടിയുടെ വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പക്ഷികളെ ഓടിക്കാന്‍ നോക്കുന്നതും അവയ്ക്ക് പിന്നാലെ കുട്ടിയാന ഓടുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

Story Highlights: bird chases elephants viral video