രാജ്യത്ത് 24 മണിക്കൂറിനിടെ 122 കൊവിഡ് മരണങ്ങള്‍
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 122 കൊവിഡ് മരണങ്ങളാണ്. ഇതോടെ കൊവിഡ് രോഗം മൂലം ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നവരുടെ എണ്ണം 2415 ആയി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
അതേസമയം 24 മണിക്കൂറിനിടെ 3525 പേര്‍ക്ക് ഇന്ത്യയില്‍ പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74,281 ആയി. 24,386 പേര്‍ രോഗമുക്താരിയിട്ടുണ്ടെങ്കിലും 47,480 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍. 24,427 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 921 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Read more: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാടിനും സഹായഹസ്തവുമായി മോഹന്‍ലാല്‍
8903 പേര്‍ക്കാണ് ഇതുവരെ ഗുജറാത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 3246 പേര്‍ രോഗമുക്തരായി. 537 കൊവിഡ് മരണങ്ങളും ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 8000-ല്‍ അധികമാണ് തമിഴ്‌നാട്ടിലേയും കൊവിഡ് രോഗികളുടെ എണ്ണം. ഏഴായിരത്തില്‍ അധികം പേര്‍ക്ക് ഡല്‍ഹിയിലും രോഗം സ്ഥിരീകരിച്ചു.
Story Highlights: India covid 19 latest updates