ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 82,000 ലേക്ക്; മരണ സംഖ്യയും ഉയരുന്നു
May 15, 2020
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 82,000 ലേക്ക് അടുക്കുന്നു. ഈ സാഹചര്യത്തിൽ ഏറെ ആശങ്കയിലാണ് രാജ്യം. 24 മണിക്കൂറിനിടെ 3,967 കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ മരണം 2649 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 മരണവും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇതുവരെ 27,920 പേർ രോഗമുക്തരായി.
ഗുജറാത്തിൽ 9,932 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ കൊവിഡ് കേസുകൾ 8,895 ആയി. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 10,108 ആയി. രാജസ്ഥാനിൽ ആകെ പോസിറ്റീവ് കേസുകൾ 4,688 ആയി. കർണാടകയിൽ കൊവിഡ് ബാധിതർ 1,000 കടന്നു.
കേരളത്തിൽ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 80 ആയി. ഇന്‍ മാത്രം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 16 പേരില്‍ ഏഴ് പേര് വിദേശത്തുനിന്നും എത്തിയവരാണ്.
Story Highlights: India Covid-19 updates