രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു; മരണം 1783

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52952 ആയി. മരണം 1783 ആയി. 35902 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 15267 പേർ ഇതുവരെ രോഗം ഭേദമായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 89 പേരാണ്. ഗുജറാത്തിൽ മാത്രം 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 380 പേർക്കാണ്. ഗുജറാത്തിലും തമിഴ്നാട്ടിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം ഗുജറാത്തിലെ സാഹചര്യം അതീവ ഗുരുതരമായതോടെ കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ടിരുന്നു. അഹമ്മദാബാദിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ ചെന്നൈയിലും രോഗ വ്യാപനം വ്യാപകമാകുന്നുണ്ട്.
അതേസമയം കേരളത്തിലെ സ്ഥിതി ശാന്തമാണ്. രോഗം ബാധിച്ച 502 പേരിൽ 469 പേർ ഇതുവരെ രോഗമുക്തരായി. 14670 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ 30 പേരാണ് ചികിത്സയിൽ കഴിയുന്നത്.
Story Highlights:India Covid updates