രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; 24 മണിക്കൂറിനിടെ 6000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 118447 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3583 പേർ ഇതുവരെ മരിച്ചു. 148 പേരാണ് ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത്. 66330 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതുവരെ 48534 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 41642 പോസിറ്റീവ് കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 1454 പേർ ഇതുവരെ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 2345 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്ടിൽ 13967 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 12910, ഡൽഹിയിൽ 11659, രാജസ്ഥാനിൽ 6227 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Highlights: India latest covid updates