വിട്ടൊഴിയാതെ കൊറോണ ഭീതി; രാജ്യത്ത് ഇതുവരെ 1568 കൊവിഡ് മരണങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാട്ടം ശക്തമാക്കുമ്പോഴും പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത് കൊറോണ ഭീതി. ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3900 കൊവിഡ് കേസുകളാണ്. 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46433 ആയി. കൊവിഡ് രോഗബാധ മാലം 1568 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ 32138 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
Read more: ഇന്ന് ലോക ആസ്തമ ദിനം; അറിഞ്ഞ് പരിഹരിക്കാം ഈ രോഗത്തെ
അതേസമയം രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല. 12726 പേര്‍ രോഗ വിമുക്തരായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ളത്. 12974 പേര്‍ക്ക് രോഗം ഇതുവരെ അവിടെ സ്ഥിരീകരിച്ചു. ഇവരില്‍ 2115 പേര്‍ രോഗമുക്തരായി. 548 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 10311 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
Read more: ഇടം കാൽ കിക്കിലൂടെ ഒരു അത്യുഗ്രൻ ഗോൾ; താരമായി ‘മമ്പാട് മെസി’, വൈറൽ വീഡിയോ
അയ്യായിരത്തിലും അധികമാണ് ഗുജറാത്തിലെ കൊവിഡ് രോഗികളുടെ എണ്ണം. 5428 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4096 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 290 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4549 പേര്‍ക്ക് ഡല്‍ഹിയിലും 3023 പേര്‍ക്ക് തമിഴ്‌നാട്ടിലും രോഗം സ്ഥിരീകരിച്ചു. രണ്ടായിരത്തിലും അധികമാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും കൊവിഡ് രോഗികളുടെ എണ്ണം.
Story Highlight: India’s Covid-19 cases-cross 46,000