വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ എത്തും;യാത്രാ ചിലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന് കേന്ദ്രം
വിദേശത്ത് നിന്നും മടങ്ങിയെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾ വ്യാഴഴ്ച മുതൽ എത്തും. ഇതിനായി തയ്യാറെടുക്കാൻ കേന്ദ്ര സർക്കാർ കാര്യാലയങ്ങൾക്ക് നിർദേശം നൽകി.
ഗർഭിണികൾക്കും അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്കുമാണ് മുൻഗണന. വിമാനങ്ങളും നാവിക സേന കപ്പലുകളും തയ്യാറാകാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
യാത്രാ ചിലവ് പ്രവാസികൾ തന്നെ വഹിക്കണമെന്നാണ് കേന്ദ്ര സർക്കാർ അറിയിപ്പ്. ഇതിനായി ഗൾഫ് രാജ്യങ്ങളിൽ രജിസ്ട്രേഷൻ ആരംഭിച്ചു.
Read More:മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 166263 പേർ
കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് മടക്കയാത്രക്കുള്ള അനുമതി. എന്നാൽ യാത്രക്കാർ നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ആരോഗ്യ സേതു ആപ്പിന് അനുസരിച്ചാണ് വീട്ടിലേക്കുള്ള യാത്രകൾ ക്രമീകരിക്കുക. തിരികെയെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
Story highlights- Indians stranded Abroad will return on Thursday