ആമസോൺ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’

May 15, 2020
jayasurya

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രീകരണം പൂർത്തിയായ സിനിമ ലോക്ക് ഡൗൺ പശ്ചാത്തതിൽ തിയേറ്റർ റിലീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ സിനിമ ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

ആമസോൺ പ്രൈമിലൂടെ പുതിയ ചിത്രമായ സൂഫിയും സുജാതയും റിലീസ് ചെയ്യുന്ന വിവരം ജയസൂര്യ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആമസോൺ പ്രൈം റിലീസിൻ്റെ പോസ്റ്ററും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ ഓൺലൈൺ റിലീസിനെതിരെ ശക്തമായ നിർദ്ദേശങ്ങളുമായി ഫിലിം ചേംബർ രംഗത്ത് എത്തിയിട്ടുണ്ട്.

Read also:“പെട്ടെന്നൊരു സിനിമ ചെയ്യാന്‍ ആ കൊലക്കേസ് വിഷയത്തില്‍ നിന്നും ത്രെഡ് കണ്ടെത്തുകയായിരുന്നു”; രാക്ഷസരാജാവിന്റെ പിറവിയെക്കുറിച്ച് വിനയന്‍

നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായിവേഷമിടുന്നത് ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Story Highlights: Jayasurya film amazon release soon