കെ എസ് ഇ ബിയിലേക്ക് വിളിച്ച് ഇംഗ്ലീഷിൽ സംസാരിച്ച് ജയസൂര്യ- രസകരമായ ടിക് ടോക്ക് വീഡിയോ പങ്കുവെച്ച് താരം

May 6, 2020

നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാള സിനിമയുടെ നിറസാന്നിധ്യമായ ജയസൂര്യ, തന്റെ തനത് ഹാസ്യ ശൈലി കൊണ്ടാണ് പ്രേക്ഷക പ്രിയങ്കരനായത്. ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിംഗ് ഒന്നും നടക്കുന്നിലെങ്കിലും ജയസൂര്യ തിരക്കിലാണ്. മകൻ അദ്വൈതിന്റെ ടിക് ടോക്ക് അക്കൗണ്ടിൽ വീഡിയോയുമായി ജയസൂര്യയും സജീവമാകുകയാണ്. രസകരമായൊരു വീഡിയോ ആരാധകർക്കായി താരം പങ്കുവെച്ചിട്ടുമുണ്ട്.

കെ എസ് ഇ ബിയിലേക്ക് വിളിച്ച് ഇംഗ്ലീഷിൽ വഴക്കുണ്ടാക്കുന്നതാണ് ടിക് ടോക്ക് വീഡിയോയുടെ പ്രമേയം. കൊറോണകാലത്ത് എങ്ങനെ ബില്ലടക്കും എന്നൊക്കെയാണ് ചോദിക്കുന്നത്.

കസ്റ്റമർ സാലറി ഏണിങ് ദെൻ ബിൽ, സിംപിളായി പറഞ്ഞാൽ ശമ്പളം കിട്ടിയാൽ മാത്രം ബിൽ- അതാണ് കെ എസ് ഇ ബി എന്നൊക്കെയാണ് ജയസൂര്യ പറയുന്നത്.

Read More:‘ഇനിയും ഒരു കുഞ്ഞായിരിക്കുക..ഞങ്ങൾ നിന്നെ ആദ്യമായി കണ്ട ദിവസം പോലെ’- മകൾക്ക് ഹൃദയം തൊടുന്ന പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

വളരെ രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അച്ഛനെ പോലെ സിനിമയിലേക്ക് ചുവടുവയ്ക്കുന്ന അദ്വൈത്, ഷോർട്ട് ഫിലിം സംവിധാനവും അഭിനയവുമൊക്കെ സജീവമാകുകയാണ്. അതിനിടയിലും ടിക് ടോക്കിലും അദ്വൈത് ഭാഗമാകാറുണ്ട്.

Story highlights- jayasurya’s tik tok video