സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കൊവിഡ്; പത്ത് പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ 67 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്നാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ആറ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകള്‍ കേരളത്തില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയിലുള്ളവരാണ്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ മലപ്പുറം, എറണാകുളം ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ നാല് പേര്‍ക്കും കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളില്‍ മൂന്ന് വീതം ആളുകള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് പോസിറ്റീവായവരില്‍ 27 പേര് വിദേശത്തു നിന്നും എത്തിയവരാണ്. തമിഴ്നാട്ടില്‍ നിന്നും വന്ന ഒന്‍പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും വന്ന 15 പേര്‍ക്കും ഗുജറാത്തില്‍ നിന്നും വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്നും വന്ന രണ്ട് പേര്‍ക്കും ഡല്‍ഹിയില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം പിടിപെട്ടത്.
Story highlights: Kerala Covid Update CM Pinarayi Vijayan Press Meet