സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
May 14, 2020

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ പുറത്തുനിന്നും വന്നവരാണ്. 11 പേർക്ക് രോഗം കണ്ടെത്തിയത് സമ്പർക്കത്തിലൂടെയാണ്.
മൂന്ന് പേർക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 560 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 64 പേർ ചികിത്സയിലാണ്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു.
Story highlights: Covid 19 kerala updates