സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കും

May 19, 2020
Public transport from tomorrow

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ജില്ലകള്‍ക്കുള്ളില്‍ മാത്രമായിരിക്കും കെഎസ്ആർടിസി സര്‍വീസുകള്‍ നടത്തുക. നിരക്കില്‍ 50% വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല, സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ച നിബന്ധനകളോടെ ബസ് ഓടിക്കുന്നത്  പ്രായോഗികമല്ലെന്നാണ് സ്വകാര്യ ബസുടമകൾ അഭിപ്രായപ്പെടുന്നത്.

Read also: രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ

നാലാംഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് പൊതുഗതാഗതത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. പൊതുഗതാഗതത്തിൽ ബസുകളുടെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50% ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗതത്തിന് അനുമതിയില്ല. അതേസമയം, അന്തർ ജില്ലാ യാത്രയ്ക്ക് ഇനി പാസ്സ് ആവശ്യമില്ല. എന്നാൽ തിരിച്ചറിയൽ രേഖ കരുതണം. വൈകിട്ട് ഏഴുമണി വരെ യാത്ര ചെയ്യാം എന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

Story Highlights: kerala ksrtc service starts tomorrow