ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തി
May 7, 2020

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ് സോണില്‍നിന്ന് വരുന്നവരെ ക്വാറന്റീന് ചെയ്യുന്ന നടപടികൾ പൂര്‍ത്തിയായശേഷം മാത്രമായിരിക്കും ഇനി പാസുകൾ നൽകുക.
റെഡ് സോൺ മേഖലകളിൽ നിന്ന് കേരളത്തിലെത്തുന്നവർ അവരവരുടെ ജില്ലകളിൽ 14 ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്റീനിൽ കഴിയണം. രണ്ടോ മൂന്നോ ദിവസത്തിന് ശേഷമായിരിക്കും ഇനി പാസ് വിതരണം നടക്കുക.
Story Highlights: kerala stoped passes for malayalis from other states