രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പതിനായിരം കടന്നു

May 15, 2020
new Covid cases

ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത്. നിയന്ത്രണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ എണ്‍പതിനായിരം കടന്നു രാജ്യത്തെ കൊവിഡ് കേസുകള്‍.

81,970 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 100 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തു. 2649 പേരാണ് കൊവിഡ് 19 മൂലം ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 51,401 രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 27,920 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി.

Read more: “പെട്ടെന്നൊരു സിനിമ ചെയ്യാന്‍ ആ കൊലക്കേസ് വിഷയത്തില്‍ നിന്നും ത്രെഡ് കണ്ടെത്തുകയായിരുന്നു”; രാക്ഷസരാജാവിന്റെ പിറവിയെക്കുറിച്ച് വിനയന്‍

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1602 കൊവിഡ് കേസുകള്‍ മഹാരാഷ്ട്ര സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 27,524 ആയി. കഴിഞ്ഞ ദിവസം 44 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതില്‍ 25 പേരും മുംബൈയിലുള്ളവരാണ്.

Story highlights: Latest updates covid 19 cases India