രാജ്യത്ത് മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടി
May 17, 2020

രാജ്യത്ത് മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടി. മൂന്നാം ഘട്ട ലോക്ക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം കേന്ദ്രസർക്കാർ അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തുവിടും.. മഹാരാഷ്ട്രയും തമിഴ്നാടും നേരത്തെ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിരുന്നു.
നാലാം ഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കും. എന്തൊക്കെ ഇളവുകൾ നൽകണമെൻ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും നിർദ്ദേശമുണ്ട്. മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ ആയിരുന്നു. പിന്നീടത് മെയ് മൂന്ന് വരെയും ശേഷം മെയ് 17 വരെയും നീട്ടുകയായിരുന്നു.
Story Highlights: lock down extended till may 31