രാജ്യത്ത് ലോക്ക് ഡൗണ് നീട്ടിയേക്കുമെന്ന് സൂചന
ഇന്ത്യയില് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണ് നീട്ടിയേക്കുമെന്ന് സൂചന. ഈ മാസം 31 ന് അവസാനിക്കുന്ന നാലാം ഘട്ട ലോക്ക് ഡൗണ് രണ്ട് ആഴ്ചത്തേയ്ക്ക് കൂടി നീട്ടാനാണ് കേന്ദ്ര സര്ക്കാര് ആലോചിക്കുന്നത്.
അഞ്ചാം ഘട്ട ലോക്ക് ഡൗണ് സംബന്ധിച്ച ഒരു പൊതു മാര്ഗരേഖ കേന്ദ്ര സര്ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് സൂചന. എന്നാല് അഞ്ചാംഘട്ട ലോക്ക് ഡൗണില് കൂടുതല് ഇളവുകള് കേന്ദ്രം നല്കും. കണ്ടെയ്ന്മെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളിലായിരിക്കും ഇളവുകള് അനുവദിക്കുക. കണ്ടെയ്ന്മെന്റ് സോണുകളില് ലോക്ക് ഡൗണ് നിയന്ത്രണങ്ങള് കര്ശനമായി തുടരുകയും ചെയ്യും.
അതേസമയം മാസങ്ങളായി പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കുന്നുണ്ടെങ്കിലും രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പൂര്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഇതുവരെ ഒന്നരലക്ഷത്തില് അധികം ആളുകള്ക്കാണ് ഇന്ത്യയില് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
Story highlights: Lock down may extend to two weeks