വിചിത്രം ഈ റോഡുകൾ; ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേയ്ക്ക് പിന്നിൽ…
ലോകത്തിലെ ഏറ്റവും ദൂരമേറിയ ഹൈവേയാണ് പാൻ അമേരിക്കൻ ഹൈവേ. 47000 കിലോമീറ്റർ ദൂരമുള്ള ഈ പാത പതിനഞ്ചോളം രാജ്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഗതാഗത യോഗ്യമാണെങ്കിലും വളരെയധികം സാഹസീകവും അപകടം നിറഞ്ഞതുമാണ് ഈ ഹൈവേയിലൂടെയുള്ള യാത്ര. വ്യത്യസ്ത രാജ്യങ്ങളിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് പലപ്പോഴും യാത്ര ഏറെ ദുർഘടമാകാറുണ്ട്.
വനങ്ങൾ, മരുഭൂമികൾ, പർവ്വതങ്ങൾ, ഉഷ്ണമേഖലാ കാടുകൾ തുടങ്ങി വിചിത്രമായ ഏറെ സ്ഥലങ്ങൾ താണ്ടിയാണ് ഈ റോഡുകൾ കടന്നുപോകുന്നത്. അതിശൈത്യകാലത്ത് ഈ വഴികളിലൂടെയുള്ള യാത്രകൾ സാധ്യമാകില്ല. ഏതാണ്ട് ഒന്നര വർഷത്തോളം കൊണ്ടുമാത്രമേ ഈ ഹൈവേയിലൂടെയുള്ള യാത്ര പൂർത്തിയാക്കാൻ സാധിക്കു.
Read also: വെണ്മ പൊഴിക്കുന്ന ഐസ് താഴ്വാരം പോലെ ഒരു പ്രദേശം; പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ച
കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു, ചിലെ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം ഈ ഹൈവേ കടന്നുപോകുന്നുണ്ട്.
ഗിന്നസ് ലോക റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും നീളമുള്ളതും ഗതാഗതയോഗ്യവുമായ പാതയാണ് പാൻ അമേരിക്കൻ ഹൈവേ.
Story Highlights: Pan American Highway