ഒൻപത് വധുക്കളെ ഒരുക്കിയശേഷം മഞ്ജു വാര്യരുടെ വിവാഹ മേക്കപ്പിനായി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക്- ഓർമ്മകൾ പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ് അനില
സിനിമാലോകത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അനില ജോസഫ്. മലയാളത്തിന്റെ പ്രിയ നായികമാർക്കെല്ലാം അവരുടെ വിശേഷ ദിവസങ്ങളിലും സിനിമയിലേക്ക് ചുവടുവെച്ചപ്പോഴുമെല്ലാം മേക്കപ്പ് ചെയ്തത് അനിലയാണ്.
ജയറാം- പാർവതി വിവാഹത്തിനും നയൻതാരയുടെ ആദ്യ ഫോട്ടോഷൂട്ടിനായുള്ള മേക്കപ്പുമെല്ലാം ചെയ്തത് അനിലയാണ്. ഇപ്പോൾ മഞ്ജു വാര്യരുടെ വിവാഹ മേക്കപ്പ് ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അനില.
മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ട് മേക്കപ്പിനായി കിരീടം ഉണ്ണിയുടെ ഭാര്യ ക്ഷണിക്കുമ്പോഴാണെന്ന് അനില പറയുന്നു. അന്നുമുതൽ ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുവെന്നും മഞ്ജു വാര്യർ സത്യസന്ധതയും ആത്മാർത്ഥതയുമുള്ള വ്യക്തിയാണെന്നും അനില ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം കുറിക്കുന്നു.
മഞ്ജുവിന്റെ വിവാഹ മേക്കപ്പ് ചെയ്യാൻ തിരുവനന്തപുരത്ത് നിന്നും ഒൻപത് വധുക്കളെ ഒരുക്കിയ ശേഷമാണ് അനില കൊച്ചിയിൽ എത്തിയത്. കൃത്യസമയത്ത് ഒരുക്കിയെങ്കിലും ഒരു സമ്മിശ്ര വികാരമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അനില പറയുന്നു. മഞ്ജു എന്നും പ്രിയപ്പെട്ടവളായിരിക്കുമെന്നും അനില കുറിക്കുന്നു.
മിനിസ്ക്രീനിലെയും സിൽവർ സ്‌ക്രീനിലെയും ഒട്ടേറെ നായികമാരെ വിവാഹത്തിന് അണിയിച്ചൊരുക്കിയത് അനിലയായിരുന്നു. നടി പ്രവീണ, രശ്മി ബോബൻ, പ്രിയം നായിക ദീപ നായർ, ചിപ്പി തുടങ്ങിയവരെ ബ്രൈഡൽ മേക്കപ്പ് ചെയ്ത അനില, പുതുതലമുറയിലെ നായികമാർക്കും പ്രിയങ്കരിയാണ്.
Story highlights- Makeup artist anila about manju warrior’s bridal makeup