‘ഇതാണ് മലയാളി, ഓണക്കാലത്തേക്കുള്ള മാസ്കുകളും റെഡി’; പങ്കുവെച്ച് ശശി തരൂർ
കൊവിഡ് കാലത്ത് ലോകം തന്നെ മാതൃകയാക്കുകയാണ് മലയാളികളെ. മികച്ച ആരോഗ്യപ്രവർത്തനങ്ങളും കൃത്യമായ നിർദ്ദേശങ്ങളുമെല്ലാം കേരളത്തിൽ ഒരു പരിധിവരെ കൊറോണ വൈറസിന്റെ വ്യാപനം ഇല്ലാതാക്കി. എല്ലാ കാര്യങ്ങളും ഒരു മുഴം മുൻകൂട്ടി ചിന്തിക്കുന്നവരാണ് മലയാളികൾ എന്നാണ് പൊതുവെ പറയാറ്. ഇപ്പോഴിതാ ഓണക്കാലത്തേക്കുള്ള മാസ്കുകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്.
‘ഓണക്കാലത്തേക്കുള്ള മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു, അതാണ് മലയാളി’ എന്ന അടിക്കുറുപ്പോടെ കസവു മാസ്ക്കിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ ചിത്രം ഏറ്റെടുത്ത് ശശി തരൂർ എം പിയും എത്തി.
Read also: സ്വപ്നം ‘ശ്രീധന്യം’; ‘ഇളയരാജ’ ചിത്രം പോലെ ഈ ജീവിതം; കോഴിക്കോട് അസി. കളക്ടർ ആയി
ലിമി റോസ് ടോമാണ് മൂന്ന് മാസത്തിന് ശേഷമുള്ള ഓണക്കാലത്തേക്കുള്ള ഈ മാസ്കിന് പിന്നിൽ. ഓടുന്ന ഓണത്തിന് ഒരു മുഴം മുന്നേ എന്ന കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഈ കസവ് മാസ്കുകൾ.
അതേസമയം വിഷുവും, ഈസ്റ്ററും, പെരുന്നാളും, തൃശൂർ പൂരവുമെല്ലാം കൊവിഡ് മഹാമാരി നമുക്ക് നഷ്ടപ്പെടുത്തിയിരുന്നു. അതിനാൽ ഈ ഓണക്കാലമെങ്കിലും കൊവിഡ് മുക്തമാകണേ എന്ന പ്രാർത്ഥനയിലാണ് മലയാളികൾ.
Designer masks for Onam: the Malayali plans ahead!! pic.twitter.com/eFAnJoYw9Z
— Shashi Tharoor (@ShashiTharoor) May 4, 2020
Story Highlights: mask for onam tweets shashi tharoor