ഒറ്റപ്പെട്ട ബാല്യകാലത്തിന്റെ കഥപറഞ്ഞ ചിത്രം ‘MY LUCKY NUMBER IS BLACK’ കാൻസ് ഫിലിം ഫെസ്റ്റിവൽ മാർക്കറ്റ് പ്രീമിയറിൽ
ലളിതാംബിക പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ എൽ നിർമിച്ച് ആത്മബോധ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘MY LUCKY NUMBER IS BLACK’. ഒറ്റപ്പെട്ടുപോയ ബാല്യകാലത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ചിത്രം ഇപ്പോൾ കാൻസ് ഫിലിം ഫെസ്റ്റിവൽ മാർക്കറ്റായ മാർച്ച് ദ്യൂ ഫിലിം 2020 ൽ ഇന്റർനാഷണൽ പ്രീമിയറായി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.
തീവ്രവാദ അക്രമണങ്ങളിലും സാമുദായിക കലാപങ്ങളിലും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെയും മൂന്നു യുവാക്കളുടെയും കഥകളാണ് ‘MY LUCKY NUMBER IS BLACK’ പങ്കുവയ്ക്കുന്നത്.
തിരുവനന്തപുരത്തെ ഫോറസ്റ്റ് റേഞ്ചിൽ പത്തുലക്ഷം രൂപ ബജറ്റിൽ പത്തുദിവസം കൊണ്ട് ഒരുങ്ങിയ ചിത്രമാണ് ‘MY LUCKY NUMBER IS BLACK’. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം കാടിനുള്ളിലായതിനാൽ മഴയെ തുടർന്നുള്ള പ്രതിസന്ധികളുമുണ്ടായിരുന്നു. എങ്കിലും നിശ്ചയിച്ച ബജറ്റിൽ സിതാറാം പൂർത്തിയായി.
Read More:‘ചിരിയാണ് സാറേ, ഇവന്റെ മെയിൻ’- അമ്മയുടെ പാട്ടിനൊപ്പം ചിരിച്ചു മയക്കി ഒരു കുറുമ്പൻ- രസകരമായ വീഡിയോ
എഡിറ്റർ പുതുമുഖമായ ഷമിൽ ചാക്കോയാണ്. സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും ‘ജല്ലിക്കെട്ട്’ ചലച്ചിത്ര മേക്കിങ് ഡോക്യൂമെന്ററി നിർവഹിച്ച ജിഷ്ണു ദേവും രാകേഷ് ജനാർദ്ദനനും ചേർന്നാണ്.’കളിയച്ഛൻ’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവായ ഗണേഷ് മാരാരാണ് സൗണ്ട് മിക്സിംഗ് നിർവഹിച്ചിരിക്കുന്നത്. ജിത്തു ക്രിയേഷൻസിന്റെ ‘പ്രൊലൈഫ്’ എന്ന ശൈലിയിലൂടെയാണ് കാസ്റ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
Story highlights-‘MY LUCKY NUMBER IS BLACK’ movie to premiere at Cannes Film Festival Market