രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85,000 കടന്നു
										
										
										
											May 16, 2020										
									
								 
								ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 85,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3970 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 85,940 ആയി. നിലവില്‍ 53,035 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുത്.
24 മണിക്കൂറിനിടെ 103 പേര് കൊവിഡ് രോഗം മൂലം മരണത്തിന് കീഴടങ്ങി. 2752 ആണ് ഇന്ത്യയിലെ കൊവിഡ് മരണനിരക്ക്. 30,153 പേര് രോഗത്തില്‍ നിന്നും മുക്തരായി.
അതേസമയം മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്നലെ മാത്രം 1567 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി പത്താം ദിവസവും മഹാരാഷ്ട്രയില്‍ ആയിരത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 17,000-ല്‍ അധികമാണ് മുംബൈയിലെ കൊവിഡ് രോഗികളുടെ എണ്ണം.
Story highlights: India Covid 19 latest updates






