നീറ്റ്, ജെഇഇ പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു

May 5, 2020
exam

കൊവിഡ്-19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാറ്റിവെച്ച നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു. പുതുക്കിയ തിയതി പ്രകാരം ജൂ​ലൈ 26-നായി​രി​ക്കും നീ​റ്റ് പ​രീ​ക്ഷ. ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മുത​ല്‍ 23വ​രെ ആണ് നടക്കുക. കേ​ന്ദ്ര ​മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

Read also: നിഗൂഢ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്ന കപ്പലുകളും വിമാനങ്ങളും; ആഴക്കടലിലെ ആകര്‍ഷണ വലയം പോലെ ബെര്‍മുഡ ട്രയാംഗിള്‍

അതേസമയം പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത വിദ്യാർത്ഥികളുടെ അ​ഡ്മി​റ്റ് കാ​ര്‍​ഡു​ക​ളും ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. nta.nic.in എ​ന്ന വെബ്സൈ​റ്റ് വ​ഴി വി​ദ്യാ​ർത്ഥി​ക​ള്‍​ക്ക് അ​ഡ്മി​റ്റ് കാ​ര്‍​ഡ് ഡൗ​ണ്‍​ലോഡ് ചെ​യ്യാമെന്നും മന്ത്രി അറിയിച്ചു.

Story Highlights: neet jee exam date announced