കൊറോണ വൈറസ് എത്രനാൾ കൂടി നിലനിൽക്കും?- ശ്രദ്ധേയമായി പഠന റിപ്പോർട്ട്
കൊവിഡ് ഒഴിഞ്ഞ് ലോകം ശാന്തമാക്കാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. എല്ലാവരും കാത്തിരിക്കുന്നത് കൊറോണ വൈറസ് പൂർണമായി അപ്രത്യക്ഷമാകുന്ന ഒരു ദിനത്തിനായാണ്. എന്നാൽ വൈറസ് വിട്ടുപോകാൻ സമയമെടുക്കുമെന്നാണ് ഇപ്പോൾ രണ്ടു പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സയൻസ് മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് തണുപ്പുകാലമാകുന്നതോടെ വൈറസുകൾ തിരികെയെത്തുമെന്നാണ്. ഇത് ഒഴിവാക്കാൻ 2022 വരെയെങ്കിലും സാമൂഹികമായ അകലം പാലിക്കണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
രണ്ടാമത്തെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് യു എസ് സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡീസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസിയാണ്. വൈറസ് ദീർഘനാൾ ഭൂമിയിൽ ഉണ്ടാകാനാണ് സാധ്യത എന്നാണ് ഈ പഠന റിപ്പോർട്ടും വ്യക്തമാക്കുന്നത്.
Read More:കൃത്യമായ അളവുകളും ആകൃതിയും- അമ്പരപ്പിക്കുന്ന പ്രകൃതിദത്ത ‘ഇന്റർലോക്കിങ്’ വിസ്മയം
സാമൂഹിക പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് ഇനി വേണ്ടത്. ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ വൈറസ് ചെറിയ തോതിൽ വ്യാപനമുണ്ടാകുകയുള്ളു എങ്കിലും അടുത്ത വര്‍ഷം വീണ്ടും വൈറസ് ആക്രമണമുണ്ടാകാനുള്ള സാധ്യത പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
Story highlights-Notable studies on the lifespan of corona virus